വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് കണ്ണൂരിൽ 5 വയസുകാരന്‍ മരിച്ചു; മരണകാരണം കണ്ണിലെ പരുക്ക്!

കഴിഞ്ഞ 12 ദിവസമായി വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്
kannur 5 year old died despite of rabies vaccination

ഹരിത്ത് (5)

Updated on

കണ്ണൂർ: തെരുവുനായയുടെ ആക്രമണത്തിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ ഹരിത്ത് (5) ആണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്‌സിൻ ഉൾപ്പടെയുള്ള ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ 12 ദിവസമായി മെഡിക്കൽ കോളെജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. അതേസമയം, കുട്ടിയുടെ കണ്ണിന് പരുക്കേറ്റതാണ് വാക്‌സിൻ നൽകിയിട്ടും കുഞ്ഞ് മരിക്കാന്‍ ഇടായതെന്നാണ് ഡോക്റ്റർമാർ വിശദീകരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com