

കണ്ണൂരിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ ചിറ്റാരിപ്പറമ്പ് ക്വാറിയിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർ പാറ സ്വജേശി സുധിയാണ് മരിച്ചത്. വ്യാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിഞ്ഞ് വീഴുകയായിരകുന്നു. പൂർണമായും മണ്ണിനടിയിൽ പെട്ട സുധിയെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.