
കാസർഗോഡ് പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
file image
കാസർഗോഡ്: ബന്തടുക്കയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവികയെയാണ് കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടൽ നടത്തുന്ന സവിതയുടെ മകളാണ് ദേവിക. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.