കാസർഗോഡ്: ഒന്നര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. എരിയാലിലെ ഇക്ബാലിന്‍റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്.
രാവിലെ 10.15 ഓടെയായിരുന്നു സംഭവം. മരണത്തിൽ കാസർഗോഡ് ടൗൺ പൊലാസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.