
ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു
കാസർഗോഡ്: മൊഗ്രാൽപുത്തൂർ ദേശിയ പാതയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാൻ പൂർണമായും കത്തി നശിച്ചു.
ഡ്രൈവർ തീപിടിക്കുന്നത് കണ്ട് വാഹനം നിർത്തി ഓടി മാറിയതിനാൽ അപകടം ഒഴിവായി. മത്സ്യവുമായി പള്ളിക്കരയിൽ നിന്നും ഉള്ളാളിലേക്ക് പോയ വാഹനമാണ് കത്തി നശിച്ചത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാസർഗോഡ് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്.