വൈദികൻ തൂങ്ങി മരിച്ച നിലയിൽ

അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.
Kasaragod Priest found hanging dead in church building

ഫാ. ആന്‍റണി ഉള്ളാട്ടിൽ (44)

Updated on

കാസർകോട്: അമ്പലത്തറ ഏഴാം മൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്‍റായ ഫാ. ആന്‍റണി ഉള്ളാട്ടിൽ (44) ആണു മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്‍റെ മുറിയിൽ വെള്ളിയാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

ഇരിട്ടി എടൂർ സ്വദേശിയായ ഫാ. ആന്‍റണി ഒരു വർഷമായി പോർക്കളം എംസിബിഎസ് ആശ്രമത്തിൽ താമസിച്ചുവരുകയായിരുന്നു. രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നെഴുതിയ ഒരു കത്ത് ലഭിച്ചിരുന്നു. ഇത് കണ്ട് ആ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com