കവളങ്ങാട് ടയർ പൊട്ടി മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരുക്ക്

കാലടിയിൽനിന്ന് ഹൈറേഞ്ചിലെ കടകളിൽ വില്പനയ്ക്കുള്ള പഴങ്ങളുമായി പോയതാണ് ലോറി
കവളങ്ങാട് ടയർ പൊട്ടി മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരുക്ക്
Updated on

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാത കവലങ്ങാടിൽ ഹൈറേഞ്ചിലേക്ക് പഴം കയറ്റിപ്പോയ മിനി ലോറി ടയർ പൊട്ടി മറിഞ്ഞു. ഡ്രൈവർക്കും സഹായിക്കും പരുക്ക്. കവളങ്ങാട് മങ്ങാട്ടുപടിയിലാണ് അപകടം.

പിന്നിലെ ടയറുകളിലൊന്ന് പൊട്ടിയതിനെ തുടർന്ന് ലോറി റോഡിൽ മറിയുകയായിരുന്നു. കാലടിയിൽനിന്ന് ഹൈറേഞ്ചിലെ കടകളിൽ വില്പനയ്ക്കുള്ള പഴങ്ങളുമായി പോയതാണ് ലോറി. അപകടത്തേത്തുടർന്ന് ലോറിയിലെ പകുതിയോളം പഴങ്ങൾ നശിച്ചു. നെല്ലിമറ്റം,കൂറ്റംവേലി സ്വദേശി ഷാനവാസിന്റെതാണ് ലോറിയും പഴങ്ങളും. അപകടത്തിൽപ്പെട്ട ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും നീക്കി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com