എഴുന്നള്ളത്തിന് ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ദേശക്കാര്‍ തമ്മില്‍ കൂട്ടയടി

ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നായതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു
എഴുന്നള്ളത്തിന് ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ദേശക്കാര്‍ തമ്മില്‍ കൂട്ടയടി

തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിലടിക്കുകയായിരുന്നു.

എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനെയും ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെയും നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നായതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു.തര്‍ക്കത്തിന് പിന്നാലെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.