മാറുന്ന കാലാവസ്ഥയ്ക്കൊപ്പം കൃഷിയും മാറണം; കേര പദ്ധതിയുമായി കൃഷി വകുപ്പ്

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്‌മന്‍റ് രീതികൾ എന്നിവയിലുള്ള പരിശീലനത്തിനു മുന്നോടിയായി, പരിശീലന ആവശ്യങ്ങൾ നിർണയിക്കുന്നതിന് ശില്പശാല
KERA workshop Thrissur

സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടത്തിയ ടിഎൻഎ ശിൽപ്പശാല ഡോ. മധു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു. റീജ്യണൽ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്റ്റർ ജോസഫ് ജോൺ, തൃശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്റ്റർ പി. ഉണ്ണിരാജൻ, എസ്. ശ്രീകല, പ്രൊജക്റ്റ് മാനേജർ പ്രിയ വെള്ളാട്ട് തുടങ്ങിയവർ സമീപം.

Updated on
Summary

ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (KERA) പദ്ധതിയുടെ ഭാഗമായി തൃശൂരിൽ ജില്ലാതല ശില്പശാല നടത്തി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ശാസ്ത്രീയ കൃഷിരീതികൾ, ഡിജിറ്റൽ കൃഷി, മാനേജ്‌മെന്‍റ് പരിശീലനം എന്നിവ കർഷകരിലും ഉദ്യോഗസ്ഥരിലും എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ മുൻനിർത്തിയുള്ള സർവേ ഉടൻ ആരംഭിക്കും.

തൃശൂർ: കാലാവസ്ഥാ വ്യതിയാനമെന്ന വെല്ലുവിളിയെ അതിജീവിച്ച് കേരളത്തിന്‍റെ കാർഷിക മേഖലയെ കരുത്തുറ്റതാക്കാൻ ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായി ശിൽപ്പശാല നടത്തി.

കർഷകർക്കും ഉദ്യോഗസ്ഥർക്കും നൽകേണ്ട പരിശീലനങ്ങൾ നിശ്ചയിക്കുന്നതിനുള്ള തൃശൂർ ജില്ലാതല ശിൽപ്പശാലയാണ് മണ്ണുത്തിയിൽ സംഘടിപ്പിച്ചത്.

കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ എന്ന 'കേര' പദ്ധതിയിലൂടെ അടിമുടി മാറ്റമാണ് കൃഷിയിൽ ലക്ഷ്യമിടുന്നത്. ഇതിന്‍റ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ ആവശ്യങ്ങൾ മനസിലാക്കാൻ ഉടൻ സർവേ ആരംഭിക്കും.

പരിശീലനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ:

  • അത്യാധുനിക കൃഷി രീതികൾ: വെള്ളം കുറച്ച് കൃഷി ചെയ്യുന്ന ഓൾട്ടർനേറ്റ് വെറ്റിംഗ് ആൻഡ് ഡ്രയിംഗ് (AWD) സാങ്കേതികവിദ്യ.

  • ഡിജിറ്റൽ കൃഷി: സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമത വർധന.

  • പ്രകൃതി സംരക്ഷണം: മണ്ണ്-ജല സംരക്ഷണം, കാർബൺ ക്രെഡിറ്റ് വിപണിയിലെ പങ്കാളിത്തം.

  • മാനേജ്‌മെന്‍റ് മികവ്: കർഷക ഉത്പാദക സംഘടനകൾക്ക് (FPO) മികച്ച ബിസിനസ് രീതികളിൽ പരിശീലനം.

KERA workshop Thrissur

ഭക്ഷ്യസുരക്ഷയിലേക്കുള്ള ചുവടുവെപ്പ്

കാർഷിക സർവകലാശാലയുടെ മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്‍ററിൽ നടത്തിയ ശിൽപ്പശാല പ്രമുഖ കാർഷിക വിദഗ്ധൻ ഡോ. മധു സുബ്രഹ്മണ്യൻ ഉത്‌ഘാടനം ചെയ്തു. സുസ്ഥിര കൃഷിയിലൂടെ കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന നീക്കമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിൽപ്പശാലയിൽ കർഷകർ, ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ, സംരംഭകർ എന്നിവർ പങ്കെടുത്തു. ഭരണനിർവഹണം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

കേര തൃശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്റ്റർ പി. ഉണ്ണിരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. മോഹനൻ, ലിജോ പ്ലാക്കൽ, രാജേന്ദ്രൻ.എം.വി., ശ്രീലക്ഷ്മി ദാസ്, ഡെപ്യൂട്ടി റീജ്യണൽ ഡയറക്റ്റർ ജോസഫ് ജോൺ തേറാട്ടിൽ, പ്രോജക്റ്റ് മാനെജർ പ്രിയ വല്ലാട്ട്, എസ്. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com