

ലയൺസ് ക്ലബ്ബ് കോട്ടപ്പടി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പണി പൂർത്തിയാക്കിയ 9 വീടുകളിൽ ചേലാട് നാടോടിപ്പാലത്ത് ഉള്ള റോയിച്ചൻ ജോസഫിന് വേണ്ടി പണികഴിപ്പിച്ച വീടിന്‍റെ താക്കോൽ ഡിസ്ട്രിക് ഗവണർ ഷൈൻ കുമാർ കൈമാറുന്നു. പ്രസിഡന്‍റ് സിജോ ജേക്കബ്ബ്, യു. റോയി, വർഗീസ് ജോസഫ്, ജോർജ് എടപ്പാറ, എൽദോസ് ഐസക്ക്, മിൽസൺ ജോർജ്, മനോജ് കൃഷ്ണൻ, ഡിബിൾ ഷോയി, സിജി ജോണിച്ചൻ എന്നിവർ സമീപം.
കോതമംഗലം: ലയൺസ് ഇന്‍റർനാഷണലിന്‍റെ ഭാഗമായുള്ള ലയൺസ് ക്ലബ്ബ് കോട്ടപ്പടി, കൊച്ചഔസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 2025-26 വർഷം പണി പൂർത്തീകരിച്ച 9 സ്നേഹവീടുകളുടെ താക്കോൽ കൈമാറ്റം മുൻ ഡിസ്ട്രിക് ഗവർണർ കെ.ബി. ഷൈൻകുമാർ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്‍റ്
മിൽസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പടി, കീരംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 9 ഭവനരഹിതരെ കണ്ടെത്തി അവർക്ക് 500 സ്ക്വയർ മീറ്റർ വീതം വരുന്ന കോൺക്രീറ്റ് ഭവനങ്ങളാണ് കൈമാറിയത്. സ്നേഹ വീടിന്‍റെ ഡിസ്ട്രിക് സെക്രട്ടറി യു. റോയി, ട്രഷറർ വർഗീസ് ജോസഫ് , കോർഡിനേറ്റർ സിജോ ജേക്കബ്ബ്, എൽദോസ് ഐസക്ക്, റീജിയണൽ കോർഡിനേറ്റർ ജോർജ് എടപ്പാറ, സെക്രട്ടറി മനോജ് കൃഷ്ണൻ, ട്രഷറർ ബിജു പോൾ, സിജി ജോണിച്ചൻ, ഡിബിൾ ഷോജി, ഷോയി ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭവനങ്ങളിലേക്കുള്ള ബിഎൽഡിസി ഫാൻ, അടുക്കള പാത്രങ്ങൾ, വിവിധ തരം ഫർണീച്ചറുകൾ എന്നിവ സോൺ ചെയർമാൻ ലൈജു ഫിലിപ്പ് കൈമാറി.