കെജിഒഎ കോട്ടയം ജില്ലാ സംഘടന ക്യാമ്പിന് തുടക്കമായി

കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.റ്റി സാജു മോൻ അധ്യക്ഷത വഹിച്ചു
കെജിഒഎ കോട്ടയം ജില്ലാ സംഘടന ക്യാമ്പിന് തുടക്കമായി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സംഘടന ക്യാമ്പ് സി.ഐ.ടി.യു ദേശീയ കൗൺസിലംഗം എ.വി റസൽ ഉദ്ഘാടനം ചെയ്യുന്നു
Updated on: 

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സംഘടന ക്യാമ്പിന് തുടക്കമായി. കാരിത്താസ് കാസാ മരിയയിലെ എൻ.പി പ്രമോദ് കുമാർ നഗറിൽ നടക്കുന്ന ക്യാമ്പ് സി.ഐ.ടി.യു ദേശീയ കൗൺസിലംഗം എ.വി റസൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.റ്റി സാജു മോൻ അധ്യക്ഷത വഹിച്ചു.

കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ. പ്രവീൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ഡോ. ഷേർലി ദിവന്നി, ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, ജില്ലാ ട്രഷറർ റ്റി.എസ് അജിമോൻ, വൈസ് പ്രസിഡന്റ് ഇ.കെ നമിത എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ശനിയാഴ്ച അവസാനിക്കും.

logo
Metro Vaartha
www.metrovaartha.com