കൊച്ചി വിമാനത്താവളത്തിലെ കുഴിയിൽ വീണ് കുട്ടി മരിച്ചു

സഹോദരനൊപ്പം കളിക്കുകയായിരുന്ന റിതേൻ, കഫറ്റീരിയക്കു സമീപമുള്ള മാലിന്യക്കുഴിയിലേക്ക് അബദ്ധത്തിൽ വീണു പോകുകയായിരുന്നു
കൊച്ചി വിമാനത്താവളത്തിലെ കുഴിയിൽ വീണ് കുട്ടി മരിച്ചു Kid falls into garbage pit, dies at Kochi airport
റിതേൻ ജാജു (3)
Updated on

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തുറന്ന് വച്ച മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശി സൗരഭിന്‍റെ മകൻ റിതേൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽ നിന്ന് കൊച്ചിയിൽ വന്നതായിരുന്നു ഇവർ.

രാവിലെ 11.30നാണ് ഇവർ വന്ന വിമാനം ലാൻഡ് ചെയ്തത്. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വച്ചാണ് അപകടം നടന്നതെന്നാണ് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com