ഇറിഗേഷൻ ഓഫിസിൽ 15 അടി നീളമുള്ള രാജവെമ്പാല; പിടി കൂടി വനത്തിൽ വിട്ടു

ശനിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.

കോതമംഗലം: കോതമംഗലത്ത് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിന്‍റെ പ‌ുറകുവശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.

വിവരമറിയിച്ചതോടെ പാമ്പുപിടിത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി അതിസാഹസികമായി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് കരിമ്പാനി വനത്തിൽ തുറന്നു വിട്ടു. മാർട്ടിൻ പിടികൂടുന്ന 190-ാമത്തെ രാജവെമ്പാലയാണ് ഇത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com