'ഗ്രീന്‍ ഹൈഡ്രജന്‍' വിമാനത്താവളമാകാൻ സിയാൽ

ബിപിസിഎല്‍ പ്ലാന്‍റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും.
സിയാലില്‍ ഹൈഡ്രജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും വ്യവസായ മന്ത്രി പി. രാജീവിന്‍റെയും സാന്നിധ്യത്തില്‍ സിയാല്‍ എംഡി എസ്. സുഹാസും ബിപിസിഎല്‍ സിഎംഡി ജി. കൃഷ്ണകുമാറും കൈമാറുന്നു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ സമീപം.
സിയാലില്‍ ഹൈഡ്രജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും വ്യവസായ മന്ത്രി പി. രാജീവിന്‍റെയും സാന്നിധ്യത്തില്‍ സിയാല്‍ എംഡി എസ്. സുഹാസും ബിപിസിഎല്‍ സിഎംഡി ജി. കൃഷ്ണകുമാറും കൈമാറുന്നു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ സമീപം.

തിരുവനന്തപുരം: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ലോകത്തിലാദ്യമായി, ഒരു വിമാനത്താവളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) ധാരണാപത്രം ഒപ്പുവച്ചു.

ബിപിസിഎല്ലിന്‍റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നതാണ് ഗ്രീന്‍ ഹൈഡ്രജന്‍. സിയാലിന്‍റെ സൗരോര്‍ജ പ്ലാന്‍റുകളില്‍ നിന്നുള്ള വൈദ്യുതോര്‍ജം ഉപയോഗിച്ച് ഭാവിയുടെ ഇന്ധനമായ ഗ്രീന്‍ ഹൈഡ്രജനാണ് ഉത്പാദിപ്പിക്കുന്നത്. കാര്‍ബണ്‍ വിമുക്ത സ്ഥാപനമായ സിയാലിന്‍റെ ഊര്‍ജോത്പാദന സംരംഭങ്ങള്‍ക്ക് ഇത് കരുത്തുപകരും.

കരാര്‍ പ്രകാരം ബിപിസിഎല്‍ പ്ലാന്‍റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും. 2025ന്‍റെ തുടക്കത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്‍റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവളത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും.

50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍- ഹൈഡ്രോ പദ്ധതികളിലൂടെ രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാല്‍ ദിവസേന ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com