വിഷൻ 2040: കൊച്ചിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍

നഗരാസൂത്രണത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ആശയങ്ങളായ ട്രാന്‍സിറ്റ് ഓറിയന്‍റഡ് ഡെവലപ്‌മെന്‍റ്, സ്‌പോഞ്ച് സിറ്റി എന്നിവയും കൂടി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
Representative image for Kochi city
Representative image for Kochi city
Updated on

കൊച്ചി: കൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയ - 2040ന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. കൗണ്‍സിലര്‍മാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ അനുമതി ലഭ്യമാക്കുന്നതിനായി 26 ന് സര്‍ക്കാരിലേക്ക് അയക്കും.

25.04.2023 ന് പൊതു ജനങ്ങളില്‍ നിന്ന് ആക്ഷേപാഭിപ്രായങ്ങള്‍ ക്ഷണിച്ച് കൊണ്ട് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം പൊതുജനങ്ങളില്‍ നിന്നും 154 ആക്ഷേപങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച 19 ആക്ഷേപങ്ങളും ഉള്‍പ്പെടെ ആകെ 173 ആക്ഷേപങ്ങളാണ് ലഭിച്ചിട്ടുള്ളത്. പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച ഈ ആക്ഷേപാഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് മാസറ്റര്‍ പ്ലാനില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ളത്.

മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗിനെയാണ് നിയോഗിച്ചിരുന്നത്.

കൊച്ചി സിറ്റിയെ 2040 ലേക്ക് നയിക്കുന്നതിനുള്ള ഒരു വിഷന്‍ ഡോക്യുമെന്‍റാണ് മാസ്റ്റര്‍ പ്ലാന്‍. നഗരത്തിന്‍റെ വികസനത്തിനാവശ്യമായ നയങ്ങളും വികസന നിർദേശങ്ങളും സംയോജിപ്പിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. നഗരാസൂത്രണത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ള ആശയങ്ങളായ ട്രാന്‍സിറ്റ് ഓറിയന്‍റഡ് ഡെവലപ്‌മെന്‍റ്, സ്‌പോഞ്ച് സിറ്റി എന്നിവയും കൂടി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദിഷ്ട ഭൂവിനിയോഗ മാപ്പിന്‍റെ മൊഡ്യൂള്‍ മാപ്പില്‍ സര്‍വ്വെ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കെട്ടിട നിർമാണാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും എളുപ്പത്തിലും ചെയ്യുവാന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും, ലൈസന്‍സികള്‍ക്കും, പൊതു ജനങ്ങള്‍ക്കും സാധിക്കും. മാസ്റ്റര്‍ പ്ലാന്‍ അംഗീകൃതമാകുന്ന മുറയ്ക്ക് കോര്‍പ്പറേഷന്‍റെ വെബ് സൈറ്റില്‍ നിര്‍ദിഷ്ട മാപ്പുകള്‍ ലഭ്യമാകുന്നതാണ്. മേയര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com