പെരിയാറിൽ കുളിക്കാനിറങ്ങിയ മെട്രൊ ജീവനക്കാരന് ദാരുണാന്ത്യം

വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം
പെരിയാറിൽ കുളിക്കാനിറങ്ങിയ മെട്രൊ ജീവനക്കാരന് ദാരുണാന്ത്യം

കോതമംഗലം: പെരിയാറിൽ ഒഴുക്കിൽപ്പട്ട് യുവാവ് മരിച്ചു. കണ്ണൂർ ഏഴിമല കരിമ്പാനിൽ ജോണിന്‍റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രൊ ഓപ്പറേഷൻ വിഭാഗം ജീവനക്കാരാനാണ് ടോണി.

വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെച്ചി മെട്രൊ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ടോണി ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേന സ്കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തെരച്ചിൽ നടത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com