കൊച്ചി മെട്രൊ രണ്ടാം ഘട്ടം: പിയര്‍ ക്യാപ് സ്ഥാപിച്ചു തുടങ്ങി

പൂര്‍ത്തിയായ തൂണുകള്‍ക്കു മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ക്കു തുടക്കമായി
Kochi Metro Rail phase 2 updates

മെട്രൊ റെയിലിനുള്ള തൂണുകൾക്കു മുകളിൽ സ്ഥാപിക്കുന്നതിനുള്ള പിയർ ക്യാപ്പ് കളമശേരിയിലെ കാസ്റ്റിങ് യാർഡിൽ.

MV

Updated on

കൊച്ചി: പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രൊ റെയിൽ രണ്ടാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിൽ. തൂണുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനിടെ, പൂര്‍ത്തിയായ തൂണുകള്‍ക്കു മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ക്കു തുടക്കമായി.

കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള 281 ആം നമ്പര്‍ തൂണിലാണ് ആദ്യ പിയര്‍ ക്യാപ് സ്ഥാപിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും സ്ഥാപിക്കും. രാത്രി ഈ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ജോലികള്‍ നിര്‍വഹിക്കുന്നത്.

ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാലാ സ്റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മെട്രൊ പാതയ്ക്കുള്ള 670 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 228 പൈലുകളും ഉള്‍പ്പെടെ മൊത്തം 898 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 64 യു ഗര്‍ഡറുകളുടെയും 30 ഐ ഗര്‍ഡറുകളുടെയും 56 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com