കൊച്ചി മെട്രൊ ടിക്കറ്റ് വാട്ട്സാപ്പിൽ എടുക്കാം; ഡിസ്കൗണ്ടും നേടാം

സാധാരണ സമയത്ത് പത്ത് ശതമാനവും ഓഫ് പീക്ക് സമയത്ത് 50 ശതമാനവും നിരക്കിളവ്, ക്യൂ നിൽക്കാതെ ടിക്കറ്റും കിട്ടും.
മെട്രൊ സ്റ്റേഷനിൽ ടിക്കറ്റ് സ്കാൻ ചെയ്യുന്ന ഗേറ്റ്.
മെട്രൊ സ്റ്റേഷനിൽ ടിക്കറ്റ് സ്കാൻ ചെയ്യുന്ന ഗേറ്റ്.

കൊച്ചി: കൊച്ചി മെട്രൊ റെയിൽ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇനി വാട്ട്സാപ്പ് ഉപയോഗിച്ചും എടുക്കാം. കൗണ്ടറിൽ ക്യൂ നിൽക്കാതെ ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നവർക്ക് നിരക്കിൽ 10 ശതമാനം ഇളവും ലഭിക്കും. ഓഫ് പീക്ക് സമയമാണെങ്കിൽ (ആദ്യ ഒരു മണിക്കൂർ, അവസാന ഒരു മണിക്കൂർ) പകുതി ചാർജ് മാത്രം നൽകിയാൽ മതിയാകും.

വാട്ട്സാപ്പിൽ ടിക്കറ്റെടുക്കുന്ന വിധം:

  1. കെഎംആർഎൽ വാട്ട്സാപ്പ് നമ്പർ ഫോണിൽ സേവ് ചെയ്യുക - 9188957488

  2. ഈ നമ്പറിലേക്ക് Hi എന്ന് സന്ദേശം അയയ്ക്കുക

  3. മറുപടിയായി ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ക്യുആർ ടിക്കറ്റ് സെലക്റ്റ് ചെയ്യുക

  4. അടുത്ത ഓപ്ഷനുകളിൽ നിന്ന് ബുക്ക് ടിക്കറ്റ് സെലക്റ്റ് ചെയ്യുക

  5. പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും തെരഞ്ഞെടുക്കുക

  6. യാത്രക്കാരുടെ എണ്ണം വ്യക്തമാക്കുക

  7. പേയ്മെന്‍റ് മോഡ് തെരഞ്ഞെടുക്കുക

  8. കാർഡ് അല്ലെങ്കിൽ പേയ്മെന്‍റ് ആപ്പ് വഴി പണമടയ്ക്കുക

  9. ക്യുആർ കോഡുള്ള ടിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കും

  10. ഫോണിലുള്ള കോഡ് ഉപയോഗിച്ച് ഗേറ്റിൽ സ്കാൻ ചെയ്ത് യാത്ര തുടങ്ങുക

15 ദിവസമായി പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സംവിധാനം വിജയകരമാണെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 10 മുതൽ പ്രാബല്യത്തിലാക്കിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com