കൊച്ചി വാട്ടർ മെട്രൊ ഉടൻ സൗത്ത് ചിറ്റൂരിലേക്ക്

സൗത്ത് ചിറ്റൂരിലേക്ക് വാട്ടർ മെട്രൊ വിപുലീകരണം
കൊച്ചി വാട്ടർ മെട്രൊ ബോട്ട്.
കൊച്ചി വാട്ടർ മെട്രൊ ബോട്ട്.
Updated on

കൊച്ചി: കൊച്ചി വാട്ടർ മെട്രൊ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ഉടൻ ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതം ആരംഭിക്കാൻ കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി മന്ത്രി പി. രാജീവ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യും. ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

വികസന സാധ്യതകളേറെയുള്ള വാട്ടർ മെട്രൊയുടെ സുഗമമായ നടത്തിപ്പിനായി മെട്രൊ റെയിലിൽ നിലവിലുള്ളതിന് സമാനമായ നിയമ നിർമാണം നടത്താൻ കെഎംആർഎൽ ജലഗതാഗത വകുപ്പുമായി ചേർന്ന് ചർച്ച നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com