സ്വർണ്ണക്കടത്ത് ഒറ്റിയെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; 3 പേർ അറസ്റ്റിൽ

സൗദിയിൽ നിന്ന് എത്തിച്ച അരക്കിലെയോളം സ്വർണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയത്
സ്വർണ്ണക്കടത്ത് ഒറ്റിയെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; 3 പേർ അറസ്റ്റിൽ

കോഴിക്കോട്: സ്വർണ്ണക്കടത്ത് ഒറ്റിയെന്ന് ആരോപിച്ച് ഓമശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുക്കം സ്വദേശി ഷബീർ, കുന്നമംഗലം സ്വദേശി അരുൺ, കൊടുവള്ളി സ്വദേശി അബ്ദുൾ റഹീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സൗദിയിൽ നിന്ന് എത്തിച്ച അരക്കിലെയോളം സ്വർണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയത്. ശേഷം തമിഴ്നാട്ടിലേക്ക് കടന്നു സംഘത്തെ തേടി അന്വേഷണ ഉദ്യോഗസ്ഥർ പുറപ്പെട്ടെങ്കിലും പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീർ നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു. അന്വേഷണസംഘം കൈമാറിയ വിവരത്തിന് അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്ത് വെച്ച് ഷബീറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പ്രതികളെ കൂടി കസ്റ്റഡിയിൽ എടുത്തത്.

Trending

No stories found.

Latest News

No stories found.