ബൈക്ക് റോഡിലെ കുഴിയിൽ വീണു; കൊല്ലത്ത് 2 യുവാക്കൾക്ക് ദാരുണാന്ത്യം

kollam bike accident 2 youths died
മനീഷ്, പ്രവീൺ
Updated on

കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്.

തകർന്നു കിടക്കുന്ന തീരദേശ റോഡിൽ വെള്ളിയാഴ്ച രാത്രി 11:30 ന് അപകടം ഉണ്ടായത്. മനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തെന്നി മറിഞ്ഞതിനെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മുന്നിലെ വാഹനത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാര്‍ സംശയം പറയുന്നു.

സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടെയും സംസ്‌കാരം ഞായറാഴ്ച.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com