പൈങ്ങോട്ടൂർ പനങ്കരയിൽ വാഹനാപകടം; 20കാരൻ മരിച്ചു

ടോറസ് ലോറിയും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ കടവൂർ തെക്കേ പുന്നമറ്റം തോട്ടുച്ചാലിൽ സിജോയുടെ മകൻ അജയ് ആണ് മരിച്ചത്
kothamangalam accident death

അജയ്

Updated on: 

കോതമംഗലം: പൈങ്ങോട്ടൂർ പനങ്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ടോറസ് ലോറിയും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ കടവൂർ തെക്കേ പുന്നമറ്റം തോട്ടുച്ചാലിൽ സിജോയുടെ മകൻ അജയ് (20) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവംബർ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. അജയ് അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. കേബിൾ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ്. സംസ്കാരം നവംബർ 17ന് നടക്കും.