അശീതിയുടെ നിറവിൽ കോതമംഗലത്തിന്‍റെ ആചാര്യ ശ്രേഷ്ഠൻ; വ്യാഴാഴ്ച ആദരവ് അർപ്പിക്കാൻ ഒരുങ്ങി ജന്മനാട്

പ്രൊഫ. ബേബി എം വർഗീസിന് ആശംസകൾ നേർന്നു കൊണ്ട് വിവിധ തലങ്ങളിലുള്ള നേതാക്കൾ എഴുതിയ "ഓർമ്മകളുടെ സുഗന്ധം" എന്ന പുസ്തകം പ്രകാശനം ചെയ്യും
kothamangalam acharya sreshtan

ബേബി എം. വർഗീസ്

Updated on

കോതമംഗലം: എൺപതിന്‍റെ നിറവിൽ നിൽക്കുന്ന ഷെവലിയാർ പ്രൊഫസർ ബേബി എം. വർഗീസിന്‍റെ അശീതി സംഗമം - വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് പുതുപ്പാടി മരിയൻ അക്കാദമി കോളേജിൽ നടക്കും.

അഞ്ചര പതിറ്റാണ്ടിലേറെ കാലം ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപകൻ,പ്രിൻസിപ്പൽ, സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗം, കോതമംഗലം താലൂക്കിലെ ആദ്യത്തെ രണ്ട് സ്വാശ്രയ കോളേജുകളുടെ സ്ഥാപകൻ, ഒട്ടനവധി പ്രസ്ഥാനങ്ങളിൽ നേതൃത്വം വഴി ശ്രദ്ധേയനായും അറിയപ്പെടുന്ന പ്രൊഫ. ബേബി എം.വർഗീസിന് നാടിന്‍റെ ആദരം അർപ്പിക്കുന്ന ചടങ്ങാണ് വ്യാഴാഴ്ച നടക്കുന്നത്.

രാഷ്ട്രീയ,വിദ്യാഭ്യാസ, സാംസ്കാരിക, കലാപരമായ മേഖലകളിലും ബൈബിൾ സൊസൈറ്റി പോലെയുള്ള ആത്മീയ സംഘടനകളിലും മുൻ വിധികളില്ലാതെ, നിഷ്പക്ഷതയോടെ പെരുമാറിയിരുന്ന ധിഷണാ ശാലിയായ ഒരു നേതാവ് കൂടിയായിരുന്നു പ്രൊഫ. ബേബി എം.വർഗീസ്.

തന്‍റെ പൊതുജീവിതത്തിൽ സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും അടയാള മുദ്രകൾ തന്‍റെ ജീവിതത്തോട് ചേർത്തുവച്ച അധ്യാപക ശ്രേഷ്ഠനാണ് ഇദ്ദേഹം.

പതിനാറാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് പുതുപ്പാടി മരിയൻ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന അശീതി സംഗമത്തിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ഡോ. ബസ്സേലിയോസ് ജോസഫ് ബാവാ തിരുമേനി, കത്തോലിക്കാ സഭയുടെ മാർ ജോർജ് മഠത്തികണ്ടത്തിൽ ബിഷപ്പ്, മന്ത്രി പി എ മുഹമ്മദ റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, ഡോ. തോമസ് ഐസക് മറ്റ് മത മേലധ്യക്ഷന്മാർ, മന്ത്രിമാർ ,എംപിമാർ , എംഎൽഎമാർ ,മറ്റു രാഷ്ട്രീയ പ്രമുഖർ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ , കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിമാർ ,വിദ്യാഭ്യാസ,സാംസ്കാരിക നായകന്മാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

പ്രൊഫ. ബേബി എം വർഗീസിന് ആശംസകൾ നേർന്നു കൊണ്ട് വിവിധ തലങ്ങളിലുള്ള നേതാക്കൾ എഴുതിയ "ഓർമകളുടെ സുഗന്ധം" എന്ന പുസ്തകം പ്രകാശനം ചെയ്യും.പുസ്തകത്തിന്‍റെ ഗ്രന്ഥസമീക്ഷ "ഓർമ്മകളുടെ സുഗന്ധത്തിന്‍റെ" എഡിറ്റർ കൂടിയായ ഡോ. പോൾ മണലിൽ നിർവഹിക്കും.

പുസ്തകത്തിന്‍റെ പ്രകാശനം യാക്കോബായ സഭയുടെ സഭാ സെക്രട്ടറി തമ്പു ജോർജ് തുകലിന് നൽകിക്കൊണ്ട് ബെന്നി ബഹനാൻ എം പി നിർവഹിക്കും.

പത്രസമ്മേളനത്തിൽ അശീതി സംഗമ സ്വാഗത സംഘം ചെയർമാൻ ഏലിയാസ് മാർ യൂലിയോസ് തിരുമേനി, ജനറൽ കൺവീനർ പ്രൊഫ. കെ എം. കുര്യാക്കോസ്, സ്വാഗത സംഘം വൈസ് ചെയർമാൻ എ. ജി ജോർജ്, കൗൺസിലർ ഷെമീർ പനയ്ക്കൽ,മനു കെ.എസ്., കൺവീനർ ടി ജെ ജോർജ്, ഡോ ജേക്കബ് ഇട്ടുപ്പ്, ഡോ സോളമൻ കെ പീറ്റർ,

ഡോ.എം കെ മോഹനൻ

എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com