

മാസങ്ങളായി മജിസ്ട്രേറ്റില്ലാതെ കോതമംഗലം കോടതി, നിയമനം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ
കോതമംഗലം: കോതമംഗലം നിവാസികളുടെ ഏറ്റവും പ്രധാന അഭയ കേന്ദ്രമായ കോതമംഗലം കോടതിയിൽ ഒന്നാം നമ്പർ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. കോതമംഗലത്തെ ആയിരക്കണക്കിന് ജനങ്ങളുടെ നിയമ പ്രശ്നങ്ങൾക്ക് തീരുമാനം ആകാതെ കക്ഷികളും അഭിഭാഷകരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
കോതമംഗലം കോടതിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തത് മൂലം പ്രമാദമായ കോതമംഗലം ചെറിയ പള്ളി കേസ് ഉൾപ്പെടെ നിരവധി പ്രധാനപെട്ട കേസുകൾ പരിഗണിക്കപ്പെടാതെ കിടക്കുന്നു. വിശ്വാസി സമൂഹം ഉൾപ്പെടെ ആയിരക്കണക്കിന് കക്ഷികൾ നീതി നിഷേധിക്കപ്പെട്ടു ബുദ്ധിമുട്ടുന്നു.
ഈ പ്രശ്നത്തിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.