കോതമംഗലത്ത് കൊട്ടിക്കയറി കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

പഞ്ച വാദ്യത്തിനും താളമേളങ്ങൾക്കുമൊപ്പം പൂക്കാവടിയും തെയ്യവും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ കൂടി ചേർന്ന പ്രകടനം കാണാൻ ആളുകൾ നഗരത്തിന്റെ ഇരു പുറവും തടിച്ചു കൂടി
റോഡ് ഷോയിൽ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്
കോതമംഗലത്ത് നടന്ന കൊട്ടികലാശത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്
Updated on

കോതമംഗലം: കോതമംഗലം ഇളക്കിമറിച്ച് കൊട്ടികലാശം.യു. ഡി. എഫ്. സ്ഥാനാർഥി ഡീൻകുര്യക്കോസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വലമായ പരിസമാപ്തി. കോതമംഗലം മുൻസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും ഇന്ന് വൈകിട്ട് നാലരയോടെ ആരംഭിച്ച കലാശകൊട്ടിൽ സ്ഥാനാർഥി ഡീൻകുരിയാക്കോസ് തുറന്ന വാഹനത്തിൽ കലാശകൊട്ടിൽ പങ്കെടുത്തത് അണികൾക്ക് ആവേശമായി.

സ്ഥാനാർഥിയുടെ ചിത്രമേന്തി കൊണ്ട് നൂറു കണക്കിന് പ്രവർത്തകർ അണി നിരന്ന കലാശ കൊട്ട് ഒന്നരകിലോമീറ്റർ അകലെ ഹൈറേഞ്ച് ജംഗ്ഷനിൽ സമാപിച്ചു. പഞ്ച വാദ്യത്തിനും താളമേളങ്ങൾക്കുമൊപ്പം പൂക്കാവടിയും തെയ്യവും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ കൂടി ചേർന്ന പ്രകടനം കാണാൻ ആളുകൾ നഗരത്തിന്റെ ഇരു പുറവും തടിച്ചു കൂടി.

സ്ഥാനാർഥിക്കൊപ്പം നേതാക്കളായ എ. ഐ. സി. സി. മെമ്പർ ജെയ്സൺ ജോസഫ്, മുൻ മന്ത്രി ടി. യു. കുരുവിള, കെ. പി. സി. സി. ജനറൽ സെക്രട്ടറി എസ്. അശോകൻ, എ. പി. ഉസ്മാൻ, കെ. പി. ബാബു, ഷിബു തെക്കുമ്പുറം, ഷമീർ പനക്കൽ, ഇബ്രാഹിംകവലയിൽ, ബാബു ഏലിയാസ്, പി. പി. ഉതുപ്പാൻ, അബു മൊയ്‌ദീൻ, പി. കെ. മൊയ്‌ദു, ഇ. എം. മൈക്കിൾ, മാത്യു ജോസഫ്, എ. സി. രാജശേഖരൻ, എം. എസ്. എൽദോസ്, എബി എബ്രഹാം,വി. വി. കുര്യൻ, പ്രിൻസ് വർക്കി, പി. എസ്. നജീബ്,എ. ടി. പൗലോസ്, പീറ്റർ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com