എൻജിനീയറിങ് കോളെജ് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

കോളെജിൽ രണ്ടുമാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ്
kothamangalam engineering college student died

ആയേഷ് വി.

Updated on: 

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളെജ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം സ്വദേശി ആയേഷ് വി. (20) ആണ് കോളെജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയം. കോളെജിൽ രണ്ടുമാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ആയേഷ് . കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്നാം വർഷം (5 സെമെസ്റ്റർ ) ബി ടെക് എഞ്ചിനീയറിങ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിങ് വിദ്യാർഥിയാണ്. കല്ലറ പള്ളിമുക്ക് മൈലോട്ട് കൊണോത്ത് പുത്തൻവീട് ജി. വിജയൻ പിള്ളയുടെയും അനിതയുടെയും മകനാണ്.

logo
Metro Vaartha
www.metrovaartha.com