
കിണറ്റിൽ വീണ കാട്ടുപന്നിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു
കോതമംഗലം: കിണറ്റിൽ വീണ കാട്ടുപന്നിയെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പീച്ചാട്ട് മാത്യു വിന്‍റെ 20 അടി താഴ്ചയുളള കിണറ്റിലാണ് കാട്ടുപന്നി വീണത്. കോതമംഗലം അഗ്നി രക്ഷാ സേന റെസ്ക്യു നെറ്റിന്‍റെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന് കൈമാറി.
സീനിയർ ഫയർ ആൻഡ് ഓഫിസർ സിദ്ദിഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ.എ. ആബിദ്, പി.കെ. ശ്രീജിത്ത്, വിഷ്ണു മോഹൻ, എം. എ. അംജിത്ത്, എം. സേതു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്