തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു, ഒപ്പം എൽദോസിന്‍റെ ഗാനങ്ങൾക്കും...

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണ ഗാനങ്ങൾ എഴുതിയത് എൽദോസ് ആണ്
kothamangalam local body election political songs

എൽദോസ്

Updated on

കോതമംഗലം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ പാരഡിഗാന രചനയുടെ തിരക്കിലാണ് കവിയും, കലാകാരനും, ഗാനരചയിതാവും കൂടിയായ എൽദോസ് പുന്നേക്കാട്. കഴിഞ്ഞ മുപ്പത് വർഷമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാരഡിഗാന രചന, ആക്ഷേപ ഹാസ്യ ഓട്ടം തുള്ളൽ രചന, ഡിജിറ്റൽ അനൗൺസ്മെന്‍റ്, തെരഞ്ഞെടുപ്പ് പ്രചരണ ഡോക്യുമെന്‍ററി നിർമാണം എന്നിവയിൽ സജീവമാണ് എൽദോസ്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണ ഗാനങ്ങൾ എഴുതിയത് എൽദോസ് ആണ്. സ്ഥാനാർഥികളുടെ പേരും ചിഹ്നവും, ഏത് പാട്ട് വേണമെന്നുള്ള സെലക്ഷനും ലഭിച്ചാൽ മതി ആനുകാലിക വിഷയങ്ങളും, പ്രാദേശിക വിഷയങ്ങളും കോർത്തിണക്കി ആക്ഷേപഹാസ്യ രൂപത്തിൽ മിനിറ്റുകൾക്കകം പാട്ട് റെഡി.

നോട്ട് നിരോധന കാലത്ത് സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോർത്തിണക്കി എൽദോസ് എഴുതിയ കവിത വലിയ സ്വീകാര്യത നേടിയിരുന്നു. കോവിഡ്' കാലത്ത് ആരോഗ്യ വകുപ്പിന് വേണ്ടി ബോധവൽക്കരണ ഗാനങ്ങളും രചിച്ചത് എൽദോസാണ്. കോതമംഗലത്തിന്‍റെ ചരിത്രം 'നാൾവഴികൾ, എന്ന പേരിലും കീരംപാറ ഗ്രാമത്തിന്‍റെ ചരിത്രം 'തത്തകളുടെ നാട് ' എന്ന പേരിലും ഡോക്യുമെന്‍ററി ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com