പൂയംകുട്ടി പിണ്ടിമേട് വനമേഖലയിൽ 3 പിടിയാനകളുടെ ജഡം കണ്ടെത്തി

ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്.
Kothamangalam local news
പൂയംകുട്ടി പിണ്ടിമേട് വനമേഖലയിൽ 3 പിടിയാനകളുടെ ജഡം കണ്ടെത്തി
Updated on

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വനാന്തരത്തിൽ 3 പിടിയാനകളുടെ ജഡം കണ്ടെത്തി. പൂയംകുട്ടിയിൽ നിന്ന് 15 കി.മീ മാറി പീണ്ടിമേട് ഉൾവനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്. പീണ്ടിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് 2 കി.മീ മാറി തോളുനട ഭാഗത്ത് 2 കി.മീചുറ്റളവിലായാണ് ജഡം കിടന്നിരുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് അതുവഴി കടന്നുപോയ വനം വാച്ചർമാരും ആദിവാസികളുമാണ് ജഡം കണ്ടതുന്നത്. ആദ്യം രണ്ട് ആനകളുടെ ജഡവും പിന്നീട് കുട്ടമ്പുഴയിൽ നിന്ന് വന പാലക സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഒരു ജഡം കൂടി കാണാനായത്. ഒരു പിടിയാനയുടെ ഇടതുകാൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു. പാറയ്ക്ക് ഇടയിൽ കാൽകുടുങ്ങി പുറത്തെടുക്കാനാവാതെ ചരിഞ്ഞതായാണ് പ്രാഥമിക നിഗമനം.

മറ്റ് 2 ആനകളുടെ ജഡം ഈറ്റച്ചോലയുടെ സമീപത്താണ് കിടന്നരുന്നത്. 2 ആനകളുടെ പോസ്റ്റുമോർട്ടം നടത്തി. മറ്റൊന്നിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആന്തരികാവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സി.സി.എഫ് അടലരശൻ, ഡിഎഫ് ഒ മാരായ മനു സത്യൻ, ഖുറ ശ്രീനിവാസ്, എന്നിവരു ടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് വെറ്റനറി സർജൻ പോസ്റ്റുമോർട്ടം നടത്തിയത്.

Trending

No stories found.

Latest News

No stories found.