

വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച സാഹചര്യത്തിൽ സമരം താത്കാലികമായാണ് അവസാനിപ്പിച്ചിരിക്കുന്നത്.
MV
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളെജ് വിദ്യാർഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം മാനെജ്മെന്‍റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വിദ്യാർഥികളുടെ 12 ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. പ്രിന്‍സിപ്പല്‍ അന്വേഷണത്തില്‍ ഇടപെടില്ല. വകുപ്പ് മേധാവിയും, കോ ഓര്‍ഡിനേറ്ററും മാറിനില്‍ക്കും തുടങ്ങിയവയാണ് നിബന്ധനകള്‍. സമരം നിര്‍ത്തിയത് താത്കാലികമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വിദ്യാർഥി സംഘടനകളുടെ സംസ്ഥാന നേതാക്കളായ ശിവ പ്രസാദ്, അലോഷി സേവ്യർ ഉൾപ്പടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. എംഎ കോളെജിലെ ബിടെക് വിദ്യാർഥി മിച്ചി മർപുവിനെ കോളെജിന് സമീപമുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ട് കണ്ടെത്തുകയായിരുന്നു.
ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ബാക്ക് ആയതിലുള്ള മാനസിക വിഷമമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.
കോളെജ് മാനെജ്മെന്‍റ് പ്രശ്നങ്ങൾ കേൾക്കാൻ തയാറാകുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ നേരിൽ കണ്ട് വിദ്യാർഥികൾ പരാതി നൽകി. ഇയർബാക്ക് താത്കാലികമായി സർവകലാശാല പിൻവലിച്ചതാണെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറവും അന്വേഷണം നടത്താൻ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.