മാർക്കറ്റിലെ മാൻഹോളിലൂടെ 20 അടി താഴ്ചയിക്കു വീണയാളെ രക്ഷിച്ചു | Video

കോതമംഗലം ഉണക്ക മീൻ മാർക്കറ്റിലെ മാലിന്യ ഓടയിലേക്കുള്ള മാൻഹോളിലൂടെ 20 അടിയോളം താഴ്ചയിലേക്കു വീണയാളെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷപെടുത്തി

കോതമംഗലം ഉണക്ക മീൻ മാർക്കറ്റിലെ മാലിന്യ ഓടയിലേക്കുള്ള മാൻഹോളിലൂടെ 20 അടിയോളം താഴ്ചയിലേക്കു വീണയാളെ കോതമംഗലം അഗ്നിരക്ഷാ സേന രക്ഷപെടുത്തി. ഇടമലയാർ സ്വദേശി അനീഷ് എന്നയാളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 08:15 ഓടെയാണ് അപകടം സംഭവിച്ചത്. അനീഷിനെ സേനയുടെ ആംബുലൻസിൽ കോതമംഗലം മാർ ബസലിയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ നന്ദുകൃഷ്ണ, ബേസിൽഷാജി, അംജിത് എം. എ, എസ് ഷെഹീൻ, ഷമ്ജു പി. പി, മഹേഷ്‌ ആർ, ടീവി രാജൻ, എം സേതു, എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com