കോതമംഗലം സ്വദേശിയായ വിഷ്ണുവിന്‍റെ ന്യൂജെന്‍ ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു

വിഷ്ണു നിര്‍മിച്ച വീഡിയോ ട്രെന്‍ഡ് ആവുകയും ഇതിനോടകം 15 മില്ല്യണ്‍ ആളുകള്‍ കാണുകയും ചെയ്തു.
Kothamangalam native Vishnu's new-gen films are gaining popularity

വിഷ്‌ണു കുമാർ

Updated on

കോതമംഗലം: കോതമംഗലം കുത്തുകുഴി സ്വദേശിയായ ബിസിനസ് സ്‌കൂള്‍ വിദ്യാർഥി വിഷ്ണു കുമാറിന്‍റെ ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ വിഷ്ണു വരയ്ക്കുന്നത് വെറും ചിത്രങ്ങളല്ല, വാള്‍ ആര്‍ട്ട്, ആനിമേഷന്‍, കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ വരച്ചശേഷം വീഡിയോ കൂടി ക്രിയേറ്റ് ചെയ്താണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സ്വന്തമായി ഇന്‍സ്റ്റയില്‍ ഒരു ട്രന്‍ഡ് തന്നെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഈ മിടുക്കന്‍.

വിഷ്ണു നിര്‍മിച്ച വീഡിയോ ട്രെന്‍ഡ് ആവുകയും ഇതിനോടകം 15 മില്ല്യണ്‍ ആളുകള്‍ കാണുകയും ചെയ്തു. വിഷ്ണുവിനെ മാതൃകയാക്കി ഇന്‍സ്റ്റയില്‍ ഇതേപോലെ വീഡിയോ ഉണ്ടാക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഒമ്പതാം ക്ലാസ് മുതല്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന വിഷ്ണു ന്യൂജെന്‍ ചിത്രങ്ങളെ ഫോക്കസ് ചെയ്താണ് മുന്നോട്ടുപോകുന്നത്. വിഷ്ണു വരക്കുന്ന ചിത്രങ്ങള്‍ വീഡിയോ ആക്കി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താല്‍ ആ ചിത്രങ്ങള്‍ക്ക് ജീവനുള്ളതുപോലെ തോന്നുമെന്നതാണ് വിഷ്ണുവിന്‍റെ ചിത്രങ്ങളുടെ പ്രത്യേകത.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകള്‍ അനന്യയുടെ ചിത്രം വരക്കാന്‍ അവസരം കിട്ടിയതോടെയാണ് ഈ കൊച്ചുമിടുക്കന്‍ ശ്രദ്ധേയനായത്. അനന്യയുടെ ചിത്രം നന്നായി വരക്കുകയും അത് അന്ന് വൈറല്‍ ആവുകയും ചെയ്തിരുന്നു.

കോതമംഗലം കുത്തുകുഴി സ്വദേശിയായ ഇളയിടത്ത് വീട്ടില്‍ ഇ.കെ. കുമാറിന്‍റെയും അനി കുമാറിന്‍റെയും മകനാണ് ഇരുപതുകാരനായ വിഷ്ണു. ബംഗളൂരു ലിറ്റ് സ്‌കൂളിലാണ് വിഷ്ണു ഇപ്പോള്‍ പഠിക്കുന്നത്. ഏക സഹോദരി ലക്ഷ്മിയും ഫോട്ടോ എംബ്ലോയ്ഡറി ക്രാഫ്റ്റില്‍ സ്വന്തം കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സ്വന്തമായി ഒരു ആര്‍ട്ട് ഇംപാക്റ്റ് ഉണ്ടാക്കുകയാണ് വിഷ്ണുവിന്‍റെ ലക്ഷ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com