കൊട്ടാരക്കരയുടെ വികസനത്തിന് കിഫ്ബിയുടെ കൈത്താങ്ങ്

ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണ് കൊട്ടാരക്കര. കിഫ്ബിയുടെ വിവിധ പദ്ധതികൾക്കു കീഴിൽ മണ്ഡലത്തിന്‍റെ സമഗ്ര വികസനം പുരോഗമിക്കുന്നു.

സ്വന്തം ലേഖകൻ

ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണ് കൊട്ടാരക്കര. കിഫ്ബിയുടെ വിവിധ പദ്ധതികൾക്കു കീഴിൽ മണ്ഡലത്തിന്‍റെ സമഗ്ര വികസനം പുരോഗമിക്കുന്നു.

ആരോഗ്യം

KIIFB projects for development of Kottarakkara ituency KN Balagopal

കൊട്ടാരക്കര താലൂക്ക് ആശുപത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 67.67 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക. അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്ന് കെട്ടിടങ്ങള്‍ പുതുതായി നിര്‍മിക്കുvdvg. ഇവയില്‍ ഒന്ന് 10 നിലയാണ്. നാല് നിലകളിലായി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അഞ്ച് നിലയുള്ള ഡയഗനോസ്റ്റിക് ബ്ലോക്ക്, 10 നിലയുള്ള വാര്‍ഡ് ടവര്‍ എന്നിവ വേറെ. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ ഇതോടൊപ്പം പൊളിച്ചു നീക്കുകയും ചെയ്യും.

രാജ്യാന്തര നിലവാരത്തിലുള്ള മാസ്റ്റർപ്ലാൻ അനുസരിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം. ലിഫ്റ്റുകള്‍, സാനിട്ടേഷന്‍, ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ഷന്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍റ്, അഗ്നിശമന സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതില്‍, റോഡ് വേ, നടപ്പാത എന്നിവയും വികസന പദ്ധതിയുടെ ഭാഗം. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 67.67 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയത്.

അടിസ്ഥാനസൗകര്യം

ആരോഗ്യ മേഖലയ്ക്കു പുറമേ പൊതുമരാമത്ത് ജോലികൾക്കും കൊട്ടാരക്കരയിൽ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കല്ലടയാറിനു കുറുകെ ചെട്ടിയാരഴികത്ത് പാലം നിർമാണത്തിനു 10.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള പാലമാണിത്. കൊല്ലം ജില്ലയിലെ താഴത്ത് കുളക്കടയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയും ബന്ധിപ്പിച്ചാണ് എംസി റോഡിനു സമാന്തരമായുള്ള പാലം. 130 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. മണ്ണടി ഭാഗത്ത് 380 മീറ്റർ നീളത്തിലും താഴത്ത് കുളക്കട ഭാഗത്ത് 425 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ്. മണ്ണടിയിലുള്ളവർക്ക് കൊട്ടാരക്കര, പുത്തൂർ ഭാഗങ്ങളിലെത്താനുള്ള എളുപ്പമാർഗമാണ് ഈ പാലം. എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ അടൂരിൽനിന്നും ഏനാത്തുനിന്നും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് ഇതുവഴി കൊട്ടാരക്കരയിലേക്കു പോകാം.

ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോർട്ട് കോംപ്ലക്സ് റോഡിന്‍റെ വികസനം ഈ മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ മേഖലയിൽ സുപ്രധാനമാണ്. 20.80 കോടി രൂപ കിഫ്ബി വഴി ഇതിന് അനുവദിച്ചിട്ടുണ്ട്.

നെടുമങ്കാവ് ആറിനു കുറുകെയുള്ള അറക്കക്കടവ് പാലത്തിന് 10.28 കോടി രൂപയും കിഫ്ബി ധനസഹായം നൽകി.

വിദ്യാഭ്യാസം

മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ രണ്ട് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണ് കിഫ്ബി ഫണ്ട് വഴി പ്രധാനമായും വിഭാവനം ചെയ്യുന്നത്.

1834ൽ കൊട്ടാരക്കരയിൽ സ്ഥാപിതമായ സ്കൂളാണ് ജിവിഎച്ച്എസ്എസ്. ഇതിന്‍റെ വികസനത്തിന് അഞ്ച് കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്.

പെരുംകുളത്ത് സ്ഥിതി ചെയ്യുന്ന ജിപിവി എച്ച്എസ്എസിന്‍റെ വികസനവും കിഫ്ബി ഫണ്ടിന്‍റെ കരുത്തിൽ പുരോഗമിക്കുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com