കോട്ടയത്ത് കളത്തിപ്പടിയിൽ വാഹനാപകടം: യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസും എതിർ ദിശയിൽ ഷിൻ്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു
Kottayam Accident
Kottayam Accident
Updated on

കോട്ടയം: കെ.കെ റോഡിൽ വടവാതൂർ മാധവൻ പടിക്ക് സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പിൽ ഷിന്‍റോ ചെറിയാൻ(26) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസും എതിർ ദിശയിൽ ഷിൻ്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുന്നിൽ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷിന്റോയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഏറെനേരം ഗതാഗത തടസവും ഉണ്ടായി. കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com