കാർബൺ ന്യൂട്രൽ പദ്ധതി ഉൾപ്പെടെ 132 കോടിയുടെ ബജറ്റുമായി കോട്ടയം ജില്ലാ പഞ്ചായത്ത്

കാർബൺ ന്യൂട്രൽ ജില്ലക്കായി തുടർനടപടികൾ ഉൾപ്പെടെയാണ് പ്രധാന ബജറ്റ് നിർദേശങ്ങൾ.
കാർബൺ ന്യൂട്രൽ പദ്ധതി ഉൾപ്പെടെ 132 കോടിയുടെ ബജറ്റുമായി കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം: ജില്ലാ പഞ്ചായത്തിൽ 132 കോടി 37,15,207 വരവും, 128 കോടി 18,80,500 രൂപ ചെലവും, 4, കോടി 18,34,707 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024- 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റായിരുന്ന ശുഭേഷ് സുധാകരൻ മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ സ്ഥാനം ഒഴിഞ്ഞതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദുവാണ് ബജറ്റ് അവതരിപ്പിച്ചത്. കാർബൺ ന്യൂട്രൽ ജില്ലക്കായി തുടർനടപടികൾ ഉൾപ്പെടെയാണ് പ്രധാന ബജറ്റ് നിർദേശങ്ങൾ.

ജില്ലാ ഭക്ഷ്യ സംസ്കരണ കേന്ദ്രവും ടൂറിസം ഫാമും കോഴയിൽ സ്ഥാപിക്കുവാൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. ഹരിത ടൂറിസം, സ്മാർട്ട് അംഗനവാടി, ഹരിതകർമസേനയ്ക്ക് വാഹനം വാങ്ങൽ, എബിസി സെന്‍റർ, പെറ്റ് ഗ്രൂമിങ് സെന്‍റർ, കാർഷിക മേഖലയിൽ സ്വയംപര്യാപ്തത, ജില്ലയിൽ സ്ഥല ലഭ്യതയുള്ള സ്ഥലത്ത് ഹാപ്പിനസ് പാർക്ക്, പ്രായമായവരുടെ സംരക്ഷണാർഥം പ്രാദേശിക തലത്തിൽ വനിതാ തൊഴിൽ സേന - സഹയാത്രിക, ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതി, കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ, പാലിയേറ്റീവ് പരിചരണം, അതിദാരിദ്ര നിർമാർജനം, സ്കൂളുകൾക്ക് സയൻസ് ലാബ്, കളിസ്ഥലം, ജില്ലാ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് വിപണന കേന്ദ്രം, ഓപ്പൺ ജിം തുടങ്ങി വിവിധ പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com