യുവതി തൂങ്ങിമരിച്ചു; മരണവിവരം അറിഞ്ഞ മുത്തശ്ശിയും മരിച്ചു

Symbolic Image
Symbolic Imagefile
Updated on

കോട്ടയം: തിരുവഞ്ചൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചുമകളുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ മുത്തശ്ശിയും മരിച്ചു. തൂത്തൂട്ടി കൊഞ്ചംകുഴിയിൽ അരുണിന്‍റെ ഭാര്യ അഞ്ജുവിനെയാണ് (30) ഇന്നലെ രാവിലെ 10മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വിവരം അറിഞ്ഞതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് അഞ്ജുവിന്‍റെ പിതാവ് പി.ടി സരളപ്പന്‍റെ അമ്മ കൊഞ്ചംകുഴിയിൽ അമ്മിണി (90) മരിച്ചത്. അമ്മിണി വാർധക്യസഹജമായ അസ്വസ്‌ഥതകളെ തുടർന്ന് കിടപ്പിലായിരുന്നു. അയർക്കുന്നം

പൊലീസ് കേസെടുത്തു. അഞ്ജുവിന്‍റെയും അമ്മിണിയുടെയും സംസ്ക‌ാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് തിരുവഞ്ചൂർ മണിയാറ്റുങ്കൽ പൊതുശ്മശാനത്തിൽ നടത്തും. അഞ്ജുവിന്‍റെ മക്കൾ: അക്ഷര, അവന്തിക, അർഷൻ. അമ്മിണിയുടെ ഭർത്താവ്: പരേതനായ തങ്കപ്പൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com