
ജാന്‍സി രാജു
കോട്ടയം: മക്കളെ കാണാൻ നാട്ടില്‍ നിന്ന് ബ്രിട്ടനിലെത്തിയ കോട്ടയം സ്വദേശിനി ഷോപ്പിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം മണര്‍കാട് മാലം സ്വദേശിനി ജാന്‍സി രാജുവാണ് (60) മരിച്ചത്. കല്ലടിയില്‍ രാജുവിന്‍റെ ഭാര്യയാണ്. മകനോടും കുടുംബത്തോടുമൊപ്പം ഓള്‍ദം സിറ്റി സെന്‍ററില്‍ ഷോപ്പിങ് നടത്തുന്നതിനിടയില്‍ ജാന്‍സി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ റോയല്‍ ഓള്‍ദം ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.