കോട്ടയം ആകാശപാതയുടെ തുടർ നിർമാണം​: വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി

ആ​റു ലി​ഫ്റ്റു​ക​ളും, മൂ​ന്നു ഗോ​വ​ണി​ക​ളു​മാ​ണു നാ​റ്റ്പാ​ക്കി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​ത്.
 Kottayam skyway
Kottayam skyway

കോ​ട്ട​യം: ആ​കാ​ശ​പ്പാ​ത​യു​ടെ തു​ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ തേ​ടി ജി​ല്ലാ ക​ല​ക്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ നാ​റ്റ് പാ​ക് ത​യാ​റാ​ക്കി​യ രൂ​പ​ക​ൽ​പ്പ​ന പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ സാ​ധ്യ​ത​ക​ളാ​ണ് കോ​ട്ട​യം ജി​ല്ലാ ക​ല​ക്റ്റ​ർ വി. ​വി​ഗ്നേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി, നാ​റ്റ്പാ​ക്, കി​റ്റ്കോ, റ​വ​ന്യൂ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, പി​ഡ​ബ്ല്യു​ഡി, പൊ​ലീ​സ് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച​ത്.

ആ​റു ലി​ഫ്റ്റു​ക​ളും, മൂ​ന്നു ഗോ​വ​ണി​ക​ളു​മാ​ണു നാ​റ്റ്പാ​ക്കി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​ത്. ഇ​വ നി​ർ​മി​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ഘ​ട​ന​യ്ക്ക് ഉ​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തി​യ​ത്. ആ​കാ​ശ​പാ​ത​യു​ടെ തു​ട​ർ നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ ഹൈ​ക്കോ​ട​തി, കോ​ട്ട​യം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് തേ​ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് കോ​ട്ട​യം ജി​ല്ലാ ക​ല​ക്റ്റ​ർ വി. ​വി​ഗ്നേ​ശ്വ​രി പ​റ​ഞ്ഞു. സ്ഥ​ല പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് കോ​ട്ട​യം ക​ല​ക്റ്റ​റേ​റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ല​യി​രു​ത്തി. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഭൂ​മി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ക​ല​ക്റ്റ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും

Trending

No stories found.

Latest News

No stories found.