
കോട്ടയം: യുവതലമുറയിലെ സാങ്കേതിക- കലാ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളെജിലെ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വിഭാഗം ടെക്നോ-കൾച്ചറൽ ഫെസ്റ്റിവൽ (സാങ്കേതിക കലാമേള) സംഘടിപ്പിക്കുന്നു. "സംയുക്ത 7.0 ” എന്ന പേര് നൽകിയിരിക്കുന്ന മേള ഈ മാസം 27ന് നടക്കും.
കോഡിങ് , വെബ് ഡിസൈൻ, ട്രഷർഹണ്ട്, ഫോട്ടോഗ്രഫി തുടങ്ങിയ ടെക്നോളജി ഇനങ്ങളും സ്പോട് ഡാൻസ്, സോളോ മ്യൂസിക് തുടങ്ങിയ സാംസ്കാരിക ഇനങ്ങളും, വിവിധ തരത്തിലുള്ള വിനോദ പരിപാടികളും സംയുക്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് കലാലയങ്ങളിൽ നിന്നായി പ്രതിഭകൾ ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
വിശദവിവരങ്ങൾക്ക്:
ഫോൺ : 9496465275 ,9567397063
വെബ്സൈറ്റ്: https://samyuktha.live