kozhikode bike accident death
വാട്ടർ അതോറിറ്റി പൈപ്പിടാൻ കീറിയ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

വാട്ടർ അതോറിറ്റി പൈപ്പിടാൻ കീറിയ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കുഴിയിൽ വീണ് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
Published on

കോഴിക്കോട്: വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ കീറിയ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. അഭിൻ കൃഷ്ണ എന്നയാളാണ് മരിച്ചത്. പെരുവയൽ ഭാഗത്തു നിന്നും ചെറൂപ്പയിലേക്ക് വരുകയായിരുന്ന യുവാവ് വാട്ടർ അതോറിറ്റി പൈപ്പ് ഇടാൻ റോഡ് കീറിയപ്പോൾ രൂപപ്പെട്ട കുഴിയിൽ വീണ് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

logo
Metro Vaartha
www.metrovaartha.com