കോഴിക്കോട്ടു നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 5 പേർ പിടിയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ വച്ചാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
kozhikode kidnapped man found 5 under custody

കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; 5 പേർ പിടിയിൽ

file image

Updated on

കോഴിക്കോട്: എം.എം. അലി റോഡിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. എം.എം. അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനzജറായ ബേപ്പൂർ സ്വദേശി ബിജുവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം കരുവാരക്കുണ്ടിൽ വച്ചാണ് ഇയാളെ കസബ പൊലീസ് കണ്ടെത്തിയത്.

അതേസമയം, സംഭവത്തില്‍ 5 പേരെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശി ശ്യാം കുമാർ, കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്മാൻ, ജുനൈസ്, മഞ്ചേരി സ്വദേശി മുഹമ്മദ്‌ അർഷിദ്, കമ്പളക്കാട് സ്വദേശി ഡെൽവിൻ കുര്യൻ എന്നിവരാണ് പിടിയിലായത്. ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL 10 AR 0486 എന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോയവരില്‍ മുഖ്യ പ്രതിക്ക് ബിജു 6ലക്ഷം രൂപ നൽകാൻ ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com