

പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
file image
കോഴിക്കോട്: തൊട്ടിൽ പാലം കുണ്ട്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളെജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരാജ്ഞ് (17) ആണ് മരിച്ചത്.
വീടിനടുത്തുള്ള കുണ്ടുതോട് യുപി സ്കൂളിന്‍റെ പഴയ കെട്ടിടത്തിന്‍റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.