കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വച്ചാണ് അപകടം
Kozhikode youth dies after his head hit electric post inside ksrtc bus

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം

file image
Updated on

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്‍റെ തല പോസ്റ്റിലിടിക്കുകയായിരുന്നു.

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വച്ചാണ് സംഭവം. ബസിന്‍റെ ഏറ്റവും പിന്നിലെ സീറ്റിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്.

ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. മറ്റ് വണ്ടികള്‍ വന്നിടിച്ചതാണോ എന്നതിൽ വ്യക്തതയില്ല. അപകടത്തിൽ ബസിന്‍റെ കമ്പികളടക്കം വളഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com