

പത്രപ്രവർത്തകനായ കെ.പി. കുര്യാക്കോസ് രചിച്ച "മെയ് തെൻ ദോം" എന്ന പുസ്തകത്തിന്‍റെ പ്രകാശനം ബെന്നി ബഹന്നാൻ എംപി നിർവഹിക്കുന്നു
കോതമംഗലം: പത്രപ്രവർത്തകനായ കെ.പി. കുര്യാക്കോസ് രചിച്ച "മെയ് തെൻ ദോം" എന്ന പുസ്തകത്തിന്‍റെ പ്രകാശനം കോതമംഗലം വൈഎംസിഎ ഹാളിൽ നടന്നു. ബെന്നി ബഹന്നാൻ എംപി പ്രകാശനം നിർവഹിച്ചു.
ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രൊഫ. ബേബി എം. വർഗീസ് പുസ്തകം ഏറ്റുവാങ്ങി. മനോജ് മാത്യു പുസ്തകപരിചയം നടത്തി. നഗരസഭ ചെയർപേഴ്സൻ ഭാനുമതി രാജു, എ.ജി ജോർജ്, പ്രൊഫ. കെ.പി. തോമസ്, അഡ്വ. ടി.ജെ. ജോർജ്, ഡോ. വിജയൻ നങ്ങേലിൽ,സണ്ണി കെ. തോമസ്, ഡോ. ജേക്കബ് ഇട്ടൂപ്പ്, ജോർജ് മാതു, പി.സി. സ്ക്കറിയ, അനൂപ് ജോർജ്, അഡ്വ. സി.കെ. ജോർജ്, ഡോ റെൻസ്, ജയ്ബി കുര്യാക്കോസ്, ഡോ. ജയ്‌നി മനോജ് എന്നിവർ സംസാരിച്ചു.