കറുകുറ്റി: ശ്രീകൃഷ്ണപുരത്ത് ശ്രീകൃഷ്ണ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ ഗോപൂജയും, നദീപൂജ, വൃക്ഷപൂജ എന്നിവയും ഉണ്ടാകും.
വൈകിട്ട് ചിറക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് എന്‍എസ്എസ് വനിതാസമാജം പ്രസിഡന്‍റ് ചന്ദ്രമതി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ദേവി ശോഭായാത്രയും, ശ്രീകൃഷ്ണപുരത്ത് നിന്ന് സേവാഭാരതി കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബൈജുകരിക്കാട്ടുവിള ഉദ്ഘാനം ചെയ്യുന്ന ശ്രീകൃഷ്ണ ശോഭായാത്രയും, പന്തക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് എസ്എന്‍ഡിപി വാഴച്ചാല്‍ സെക്രട്ടറി വി.വി. സത്യവാന്‍ ഉദ്ഘാടനം ചെയ്യുന്ന നന്ദനം ശോഭായാത്രയും നീരോലിപ്പാറയില്‍ വച്ച് സംഗമിച്ച് ശ്രീറാം ഓട്ടോമാള്‍വഴി രഥം, ഉണ്ണിക്കണ്ണന്‍മാര്‍, ഗോപികമാര്‍, മറ്റുവേഷങ്ങള്‍. തെയ്യം എന്നിവയുടെ അകമ്പടിയോടെ ശ്രീകൃഷ്ണപുരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
തുടര്‍ന്ന് ഉറിയടി, പ്രസാദ വിതരണം, ദീപാരാധന, പിറന്നാള്‍ സദ്യ എന്നിവയും ഉണ്ടായിരിക്കും.
ഇന്നലെ ശ്രീകൃഷ്ണ ചിത്രരചനാ മത്സരവും പുരാണ പ്രശ്നോത്തരിയും ഉണ്ടായിരുന്നു. വിജയികളായിട്ടുള്ളവര്‍ക്ക് സമ്മാനദാനവും ഇന്ന് ഉണ്ടായിരിക്കുന്നതാണ്.