കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്: ശാസ്ത്ര പ്രദർശനവും കലാജാഥയും 19 മുതൽ

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വർക്കിങ് മോഡൽ, വൈദ്യുതി ബോർഡിന്‍റെ ചിത്രം, പ്രത്യേകതകൾ, ഭാവി എന്നിവയും പ്രദർശന ശാലയിൽ ഉണ്ടാവും
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്: ശാസ്ത്ര പ്രദർശനവും കലാജാഥയും 19 മുതൽ

കോട്ടയം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ 23-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ശാസ്ത്ര പ്രദർശനം, കലാജാഥ എന്നിവ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. കോട്ടയം തിരുനക്കര മൈതാനിയിൽ ശാസ്ത്ര പ്രദർശനം രാവിലെ 10.30 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ യുടെ ശാസ്ത്ര പ്രദർശന വിഭാഗം തയ്യാറാക്കിയ ശാസ്ത്ര വണ്ടി തിരുനക്കരയിലെ പ്രദർശന നഗരിയിൽ 19 മുതൽ 21 വരെ ഉണ്ടായിരിക്കും. ഗലീലിയോ പഠന കേന്ദ്രം ഒരുക്കുന്ന ടെലസ്ക്കോപ്പുകൾ ഉപയോഗിക്കുന്നതിനും വാനനിരീക്ഷണം നടത്തുന്നതിനും അവസരം ലഭിക്കും. 23ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ മാമൻ മാപ്പിള ഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വർക്കിങ് മോഡൽ, വൈദ്യുതി ബോർഡിന്‍റെ ചിത്രം, പ്രത്യേകതകൾ, ഭാവി എന്നിവയും പ്രദർശന ശാലയിൽ ഉണ്ടാവും. എല്ലാ ദിവസവും സെമിനാറുകൾ, എഞ്ചിനിയറിങ് വിദ്യാർഥികൾക്കായി പ്രത്യേക സെഷനുകൾ, വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവയും ഉണ്ടാവും. പ്രവേശനം സൗജന്യമാണ്. 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന വൈദ്യുതി കലാ ജാഥ 19ന് രാവിലെ 9.30ന് വൈക്കത്ത് നിന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജാഥ 21 ന് കോട്ടയത്ത് സമാപിക്കും.

22 ന് വൈകിട്ട് 3ന് മാമൻ മാപ്പിള ഹാളിൽ " വൈദ്യുതി വികസനം, പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉഘാടനം ചെയ്യും. 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാമൻ മാപ്പിള ഹാളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിൽ മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, വി.എൻ വാസവൻ, മുൻമന്ത്രി എം.എം മണി, മാധ്യമ പ്രവർത്തക കെ.കെ ഷാഹിന തുടങ്ങിയവർ പങ്കെടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com