കുടമുണ്ട പാലം 22ന് തുറക്കും; വികസനപദ്ധതികൾക്ക് സമയപരിധി

പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി.
Kudamunda Bridge to open on the 22nd; deadlines set for development projects

കുടമുണ്ട പാലം

Updated on: 

കോതമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ. തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്, കുടമുണ്ട പാലം, 12 എൽ.പി.-യു.പി. സ്കൂളുകളുടെ കെട്ടിട നിർമാണം, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, അടിവാട്ട് പാലം, ആലുവ-മൂന്നാർ ദേശീയപാത വികസനം, ബ്ലാവന പാലം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തിയത്.

കുടമുണ്ട പാലത്തിന്‍റെ ഉദ്ഘാടനം ഈ മാസം 22ന് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. ശേഷിക്കുന്ന ജോലികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി നിശ്ചയിച്ച തീയതിയിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്ത സാഹചര്യത്തിൽ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. ഏകദേശം 250 മീറ്ററോളം റോഡ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാനുണ്ട്. ലൈറ്റിങ് പ്രവർത്തനങ്ങളും ബാക്കിയാണ്. കരാറുകാരന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും യോഗം വിലയിരുത്തി. ഈ മാസം 30 വരെ കരാറുകാരന് സമയം അനുവദിക്കും. അതിനകം ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാത്ത പക്ഷം കരാറുകാരനെ മാറ്റി റീടെൻഡർ നടപടികളിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനമായി.

ആലുവ-മൂന്നാർ ദേശീയപാതയിൽ കോതമംഗലം ബിഷപ്പ് ഹൗസ് വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരേണ്ടതുണ്ട്. ഇതിന്‍റെ തീയതി കളക്ടറുമായി ആലോചിച്ച് എത്രയും വേഗം തീരുമാനിക്കും. 11 കെ നോട്ടിഫിക്കേഷനു ശേഷമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാനും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

logo
Metro Vaartha
www.metrovaartha.com