കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് കാറിലിടിച്ച് മറിഞ്ഞു; 38 പേർക്ക് പരുക്ക്

കൊട്ടാരക്കരയിൽ നിന്നും മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്
കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌  ബസ് മറിഞ്ഞ് അപകടം
കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ബസ് മറിഞ്ഞ് അപകടം
Updated on

കോട്ടയം: എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ബസ് മറിഞ്ഞ് അപകടം. 38 പേർക്ക് പരുക്ക്. കോട്ടയം കുറവിലങ്ങാടിന് സമീപം കുര്യത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പിൻചക്രങ്ങള്‍ പൂർണമായും വേർപെട്ടു.

കുറവിലങ്ങാട് നിന്ന് വന്ന കാറിൽ 2 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതര പരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും ബസിലുണ്ടായിരുന്നവരെ നിസാരമായ പരുക്കുകളോടെ സമീപത്തുളള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ബസ് തട്ടി ഒരു ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com