ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിനു മുകളിലേക്കു വീണ ഇലക്ട്രിക് പോസ്റ്റ് ജെസിബിയുടെ സഹായത്തോടെ ഉയർത്തി മാറ്റുന്നു.
MV
കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റത്തിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു.
നെല്ലിമറ്റം കുത്തുകുഴി പള്ളിത്താഴത്ത് തിങ്കളാഴ്‌ച രാവിലെ 10.30 ഓടെയാണ് അപകടം. കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ ഊന്നുകൽ പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി.
ബസിന് മുകളിൽ പതിച്ച ഇലക്ട്രിക് പോസ്റ്റ് നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് ഉയർത്തി മാറ്റി. ബസ് റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയിലെ ഈ ഭാഗത്തെ അശാസ്ത്രീയ റോഡ് നിർമാണമാണ് അപകട കാരണമെന്നു നാട്ടുകാർ.