ആനവണ്ടിയുടെ ഡബിൾ ഡെക്കർ ഇടുക്കിയിൽ

പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ , എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ് ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
ആനവണ്ടിയുടെ ഡബിൾ ഡെക്കർ ഇടുക്കിയിൽ
Updated on

കോതമംഗലം: തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഇടുക്കിയിലെത്തുന്നു. വെള്ളിയാഴ്ച ( ഏപ്രിൽ 12 ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്‍റേഷൻ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ബസ് പ്രശസ്ത ഫുട്ബോൾ താരം ഐ. എം വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ബസിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ , എത്ര ദിവസം ബസ് ഇടുക്കിയിൽ ഉണ്ടാകും തുടങ്ങിയ വിവരങ്ങൾ ഫ്ളാഗ് ഓഫ് വേദിയിൽ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തെരഞ്ഞെടുപ്പിന്‍റെ ഊര്‍ജം ജനങ്ങളിലേക്ക് പകരാനായി സ്വീപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ടസ്‌കര്‍ ഷീല്‍ഡ്' ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരം നാളെ വെള്ളിയാഴ്ച വൈകീട്ട് 4 ന് മൂന്നാർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും . ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com